Saturday 13 December 2014

കണ്ണൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവം 
Order of Events
ജനുവരി 1  
-----------------------------------------------------------------------------------------------------------------------
വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. യാത്ര സൗജന്യമാക്കും : ഗതാഗതമന്ത്രി
സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലേയ്ക്കായിരിക്കും പാസ് അനുവദിക്കുന്നത്. 10 രൂപ നല്‍കിയാല്‍ ഒരു അക്കാദമിക് വര്‍ഷത്തേക്കുളള യാത്രാകാര്‍ഡ് ലഭിക്കും. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കണ്‍സഷന്‍ ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാനുളള തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തോടുളള സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി യുടെയും പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.6287/14
----------------------------------------------------------------------------------------------------
പൊ.വി. ശൂന്യ വേതനാവധി- പുതിയ മാർഗ നിർദ്ദേശങ്ങൾ..
                        ശൂന്യ വേതന അവധി അപേക്ഷകൾ മുൻ കൂറായി തന്നെ സർക്കാരിന് ലഭ്യമാക്കണമെന്നും  ഇനി മുതൽ മുൻകാല പ്രാബല്യത്തിൽ അവധി അനുവദിക്കില്ല എന്നും സർക്കാർ കത്ത് നംബർ  എസ്.സി (2) 86896/14/ഡി.പി.ഐ തീയ്യതി 01/12/2014 പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചിട്ടുണ്ട്. ഈ വിവരം എല്ലാ പ്രധാന അധ്യാപകരെയും അറിയിക്കുന്നു.

             സർക്കാർ/ഡി.പി.ഐ അനുവദിക്കേണ്ടുന്ന ദീർഘകാല ശൂന്യവേതനാവധി അപേക്ഷകൾ സർക്കുലറിലെ നിർദ്ദേശ പ്രകാരം സമർപ്പിക്കേണ്ടതും സർക്കുലർ എല്ലാ അധ്യാപകരെയും അറിയിക്കേണ്ടതുമാണ്.

No comments:

Post a Comment