വീഡിയോകൾ

 

" സാദരം "

ചൂളിയാട് എ എൽ പി സ്കൂളിന് ബാന്റ്ട്രൂപ്പ് സമ്മാനിച്ച സേനാംഗങ്ങളുടെ കുടുംബത്തെ സ്കൂളിൽ ക്ഷണിച്ചു വരുത്തി " സാദരം " നടത്തി. കണ്ണൂർ ഡി എസ് സി യിലെ മേജർ തമ്പാൻ വി ആയിരുന്നു മുഖ്യാതിഥി

 മേജർ തമ്പാൻ സാബിന്റെ പ്രസംഗം

പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കണ്ണൂർ എൻ എഫ് ഒ ശ്രീ. കെ ടി ഗംഗാധരൻ സാർ നിർവഹിച്ചു.

  കിളിക്കൂട്ടിലെ കാഴ്ചകൾ

 

ശലഭോദ്യാനം

 ഞങ്ങളുടെ ശലഭോദ്യാനം, അവിടുത്തെ ശലഭങ്ങൾ, ശലഭങ്ങളുടെ പേരുകൾ, അവയുടെ പ്രജനനസസ്യങ്ങൾ, മുട്ട, ലാർവ, പ്യൂപ്പ, പ്ലാസ്റ്റിക് പാത്രത്തിൽ അവയുടെ ജനനം...എന്നിവ കാണാം



 ഔഷധക്കഞ്ഞി /തേൻ നെല്ലിക്കവാർത്ത

നമ്മുടെ കുട്ടികളുടെ ആരോഗ്യവും, പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ തീർച്ചയായും വേണം അവർക്ക് കർക്കിടകത്തിൽ ഔഷധക്കഞ്ഞിയും, തേൻ നെല്ലിക്കയും. 32 തരം ആയുർവേദ ഔഷധങ്ങൾ പ്രത്യേകരീതിയിൽ ചേർത്താണ് 'ഔഷധക്കഞ്ഞി' തയ്യറാക്കുന്നത്. സ്കൂളിൽത്തന്നെ ഉദ്പാദിപ്പിക്കുന്ന തേനിൽ 'തേൻ നെല്ലിക്ക'യും നിർമ്മിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി പതിവുതെറ്റിക്കാതെ കുട്ടികൾക്കിതു നൽകുന്നു. 'മയ്യിൽ ഇടൂഴി ആയുർവേദ ഇല്ലം ട്രസ്റ്റ്' എം ഡി ഡോ. ഐ ഭവദാസൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ സ്കൂളിലെത്തി ആയുർവേദ വിധിപ്രകാരം ഇതു തയ്യാറാക്കിത്തരുന്നു.  സർവാദരണീയരായ ഡോ. ഭവദാസൻ നമ്പൂതിരി, ഡോ. ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. ഐ ഉമേഷ് നമ്പൂതിരി എന്നിവരുടെ സന്മനസ്സിനു മുന്നിൽ ഈ വിദ്യാലയം കുമ്പിടുന്നു.

 തേൻ വാർത്ത

സ്കൂളിലെ പ്രസിദ്ധമായ തേനീച്ചകൃഷിയെക്കുറിച്ചുള്ള വാർത്ത 


നവതി ഉദ്ഘാടന വാർത്ത

സ്കൂളിനു 90 തികയുന്നു. നവതി ആഘോഷത്തിന്റെ ഉദ്ഘാടന വാർത്ത.


 ബാന്റ് ട്രൂപ്പ് ഉദ്ഘാടന വാർത്ത




No comments:

Post a Comment