കുട്ടികളുടെ സൃഷ്ടികൾ




  ഷെൽഫു നിർമ്മിക്കാം- ക്ലാസ് ലൈബ്രറി ഉണ്ടാക്കാം


 മൂന്നോ നാലോ തക്കാളിപ്പെട്ടികൾ സംഘടിപ്പിക്കുക. രണ്ടു പട്ടികയിൽ അവ ആണിയടിച്ച് ഉറപ്പിക്കുക.

 മൈദമാവിലോ മറ്റോ മൂന്നുനാലട്ടി പേപ്പർ ഒട്ടിക്കുക.

 ഗ്ലാസ്സുവിൽക്കുന്ന കടയിൽനിന്നോ മറ്റോ ബ്രൗൺപേപ്പർ സംഘടിപ്പിച്ച് ഏറ്റവും മുകളിലായി ഒട്ടിച്ച് ഭംഗി വരുത്തുക. (ഷെഫു റഡി.)

 പുസ്തകം നിർമ്മിക്കാം


 സാധാരണ വയനശാലകളിൽ നിന്നെടുക്കുന്ന പുസ്തകങ്ങളെക്കാൾ ചെറിയ കുട്ടികൾക്കിഷ്ടം, ആനുകാലികങ്ങളായ ബാലപ്രസിദ്ധീകരണങ്ങളാണ്. അതിലെ നിറങ്ങളും, ചിത്രങ്ങളും അവരെ ഏറെ ആകർഷിക്കും. എന്നാൽ കുട്ടികളുടെ പരുക്കൻ ഉപയോഗം മൂലം ബുക്കുകളുടെ പുറം ചട്ടയും താളുകളും എളുപ്പം ഇളകിപ്പറിഞ്ഞു പോകും. രണ്ടോ മൂന്നോ പുസ്തകങ്ങൾവീതം 'ബൈന്റ്' ചെയ്തുസൂക്ഷിക്കാൻ അല്പസമയം മാറ്റിവച്ചാൽ കുട്ടികൾക്കിഷ്ടമുള്ള ധാരാളം പുസ്തകങ്ങൾ നമുക്ക് ക്ലാസ്മുറിയിൽത്തന്നെ നിർമ്മിക്കാം
 
 ഞങ്ങളുണ്ടാക്കിയ പുസ്തകങ്ങൾ:-  (യൂറിക്ക, മാജിക് പോട്ട്, മിന്നാമിന്നി, കേരള കർഷകൻ, തത്തമ്മ,ബാലരമ, ബാലഭൂമി, മലർവാടി, പൂമ്പാറ്റ .....)


പഞ്ചായത്തു പ്രസിഡന്റും വൈസ്പ്രസിഡന്റും

 പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. സി സുധാമണി, വൈ.പ്ര. ശ്രീ കെ സി ബാലകൃഷ്ണൻ, മെമ്പർ ശ്രീമതി ടി പി സിലോചന, ആർ ജി എം എച്ച് എം ശ്രീ മുരളീധരൻ മാസ്റ്റർ, ഷീമ ടീച്ചർ എന്നിവർ കുട്ടികൾ നിർമിച്ച ഷെൽഫും, ബൈന്റു ചെയ്ത പുസ്തകങ്ങളും കാണുന്നു. 


മാലിന്യ സംസ്കരണത്തിന് പുത്തൻ മാതൃക.

           ഏതു സാധനവും കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന കാർബൺ മൂലകങ്ങൾ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കും. അതുകൊണ്ട് മാലിന്യങ്ങൾകത്തിക്കാതെ സംസ്കരിക്കാൻ ശ്രമിക്കുന്നത് നന്ന്. മാലിന്യത്തിന്റെ തോതനുസരിച്ച്, വലുപ്പമുള്ള രണ്ടു കുഴികൾ തയ്യാറാക്കുക (ശരാശരി ഒന്നര മീറ്റർ സമചതുരത്തിൽ മുക്കാൽ മീറ്റർ ആഴത്തിൽ). ഇനി ഒന്നാമത്തെ കുഴിയിൽ മാത്രം ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചു തുടങ്ങുക. ഇടയ്ക്കിടെ അല്പം ചാരവും, ചാണകവെള്ളവും തെളിച്ചു കൊടുക്കുക. കുഴി നിറയുമ്പോൾ മണ്ണിട്ടു മൂടുക. പിന്നീട് രണ്ടാമത്തെ കുഴി ഉപയോഗിച്ചു തുടങ്ങുക. ആദ്യത്തേതു പോലെ, നിറയുമ്പോൾ ഇതുമൂടുകയും ഒന്നാമത്തേതു തുറക്കുകയും ചെയ്യുക. ഇതിൽ നിന്നും ഒന്നാംതരം ജൈവവളം ലഭിക്കും. ഇനി ഈ കുഴിയിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചു തുടങ്ങാം. എല്ലാ കുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ അവരവരുടെ വീടുകളിലും കുഴികൾതീർത്ത് ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കുന്ന പ്രവർത്തനം നടത്തണം.                
 പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. സി സുധാമണി ഉദ്ഘാടനം ചെയ്യുന്നു

      അജൈവമാലിന്യത്തി ഭീമൻ പ്ലാസ്റ്റിക്കാണ്. ഇതിനെ പ്രത്യേകം ബാസ്കറ്റിൽ ശേഖരിക്കണം.മിൽമപേക്കറ്റുകൾ പോലുള്ളവയും നന്നെ വൃത്തികെട്ടവയും കഴുകി ഉണക്കി സൂക്ഷിക്കണം. കുട്ടികൾ വീട്ടിലും പ്ലാസ്റ്റിക്കുകൾ ഇതുപോലെ ശേഖരിക്കണം. അയൽവക്കത്തെ പ്ലാസ്റ്റിക്കും ശേഖരിക്കാം. എല്ലാ വെള്ളിയാഴ്ചയും ഇത് സ്കൂളിലെ പ്ലസ്റ്റിക് ബക്കറ്റിലെത്തിക്കണം. ഈ പ്ലാസ്റ്റിക്കുകളെല്ലാം മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെമ്പിലോട്  ഗ്രാമ പഞ്ചായത്തിന്റെ പ്രസിദ്ധമായ 'പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറി'ക്ക് കൈമാറും. അവിടെ അവ ഈടുറ്റ പുത്തൻ വസ്തുക്കളായി പുനർജനിക്കും. സ്കൂളും നാടും വൃത്തിയാകും മാലിന്യങ്ങൾ നന്മയുള്ള വളങ്ങളായി മാറും.

 പഞ്ചായത്തു വൈസ്പ്രസിഡന്റ്  ശ്രീ കെ സി ബാലകൃഷ്ണൻ ക്ലാസെടുക്കുന്നു










No comments:

Post a Comment