മുൻപേ നടന്ന ഗുരുനാഥർ

കെ കുഞ്ഞികൃഷ്ണൻ മസ്റ്റർ
 'മാഷ്' എന്ന വിളിപ്പേരിൽ ഇന്നും നാട് ആദരിക്കുന്നു. 11.07.1931 ൽ തവറൂലിൽ ജനിച്ചു.21.04.1954 ൽ അദ്ധ്യാപകനായി ചൂളിയാടെത്തി. പകലന്തിയോളം പണിയെടുത്താലും അരവയർ നിറയ്ക്കാനാകാത്ത കാലം. കുട്ടികൾ പഠിക്കാൻ പോകണോ, അച്ഛനമ്മമാരെ സഹായിക്കാൻ പണിക്കു പോകണോ എന്നു തിരിച്ചറിയാനാകാത്ത കാലം. അതിരാവിലെ തന്നെ ഓരോ വീട്ടിലും കയറിയിറങ്ങി കുട്ടികളേയും കൊണ്ട് സ്ക്കൂളിലെത്തി പഠിപ്പിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഏക നേർസാക്ഷി. സഹാദ്ധ്യാപകനായിരുന്ന കാലം മുതൽ എല്ലാ ഓഫീസ് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന ആൾ. 01.04.1982 മുതൽ 31.03.1987 വരെ ഹെഡ്മാസ്റ്റർ. അദ്ധ്യാപകർ തമ്മിലുള്ള പരസ്പര ഐക്യം, സ്കൂൾ ഭരണം, രേഖകളുടെയും, റജിസ്റ്ററുകളുടെയും സൂക്ഷിപ്പ്, മേലോഫീസുകളുമായുള്ള ഇടപാട് തുടങ്ങിയവയ്ക്ക് ഇന്നും ഞങ്ങൾക്കു മാതൃകയാണ് ശ്രീ കുഞ്ഞികൃഷ്ണൻ മാഷ്. പെൻഷൻ പേപ്പറുകൾ തയ്യാറാക്കുന്നതിൽ അതിവിദഗ്ധനും, പെൻഷനേഴ്സ് യൂനിയന്റെ ശക്തനായ സംഘാടകനുമാണ്. കെ കെ നാരായണിയമ്മയാണു ഭാര്യ. മലപ്പട്ടത്ത് ശ്രീ ടി പി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഭാര്യ ശ്രീമതി ഇന്ദിര, കെ എസ് ഇ ബി യിലെ ഓവർസീർ ശ്രീ മോഹനൻ, ശ്രീ ഇ,കെ സോമന്റെ ഭാര്യ ശ്രീമതി സിന്ധു എന്നിവരാണു മക്കൾ.
കെ കുഞ്ഞികൃഷ്ണൻ മസ്റ്റർ കെ രാജനോടൊപ്പം
 

                ശ്രീമതി വി ടി ഭാനുമതി
 നാട്ടുകാർ ആദരവോടെ 'ടീച്ചർ' എന്നു വിളിക്കുന്നു. 25.05.1946 ൽ ജനിച്ചു. 01.07.1968 ൽ സഹാദ്ധ്യാപികയായി ജോലിക്കെത്തി. 01.04.1987 മുതൽ 14 വർഷത്തോളം പ്രഥമാദ്ധ്യാപികയായി സേവനം. വിദ്യാഭ്യാസമേഖല പ്രശോഭിതമായ കാലം. അദ്ധ്യാപികയിലെ മാതൃത്വം കുട്ടികൾ അനുഭവിച്ചറിഞ്ഞ  സമയം. മേലോഫീസുകളിൽനിന്നും നമ്മുടെ വിദ്യാലയത്തിനു നല്ല പിന്തുണ കിട്ടി. 31.05.2001 ൽ വിരമിച്ചു. ഭർത്താവ് പരേതനായ വി വാമനൻ നമ്പൂതിരി. മമ്പറം ഹയർസെക്കന്ററിയിലെ സീനിയർ ഗണിതാദ്ധ്യാപകൻ ശ്രീ വി പ്രമോദ്, നടുവിൽ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രേണ്ട് ശ്രീ വി പ്രദീപൻ ബി ടെക്,  മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക് അസി. ശ്രീ. വി പ്രസാദ്, പയ്യന്നൂർ കോളേജിലെ അസി. പ്രൊഫ. ഡോ. വി പ്രകാശ് എന്നിവർ മക്കളാണ്.




                               പി പി രാഘവൻ

 ബഹുമുഖ പ്രതിഭ. സ്കൂളിന്റെ മാത്രമല്ല, കബഡി, വോളീബോൾ, അത് ലറ്റിക്സ് എന്നിവയിൽ നാടിന്റെ തന്നെ നായകൻ. നാടകാഭിനയത്തിലും, നാടക സംവിധാനത്തിലും ആചാര്യസ്ഥാനീയൻ. രാമർഗുരുവും, കുമാരന്മാഷുമൊക്കെ ഉയർത്തിപ്പിടിച്ച 'അദ്ധ്യാപകന്റെ സാമൂഹ്യ പ്രതിബദ്ധത' മുറുകെപ്പിടിക്കുന്ന അന്യാദൃശ വ്യക്തിത്വം. വൈവിദ്ധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പടിയൂർ ഗ്രാമപഞ്ചായത്തിന്റെ മാതൃകാ പ്രസിഡന്റാണ് ഇന്നീ മാതൃകാദ്ധ്യാപകൻ. 15.01.1949ൽ കുയിലൂരിൽ ജനിച്ചു. 19.12.1969ൽ സഹാദ്ധ്യാപകനായി ചൂളിയാടെത്തി. 31.05.2001 മുതൽ 31.03.2004 വരെ പ്രധാനാദ്ധ്യാപകൻ. ശ്രീമതി എ വാസന്തിയാണു ഭാര്യ. നിടുവാലൂർ എ യു പി യിലെ സഹാധ്യാപിക ശ്രീമതി എ റീന, ശ്രീ  രാജേഷ്, ശ്രീമതി രേഖ എന്നിവർ മക്കളാണ്.





 കെ വി രമാവതി








പി ദാമോദരൻ





പി പി രഘൂത്തമൻ

ഗീത (നിടിയേങ്ങ)

വൽസല (കഞ്ഞിലേരി)

എം വി ബാലകൃഷ്ണൻ മാസ്റ്റർ  
കുറച്ചു കാലം മത്രം സഹാദ്ധ്യാപകനായി ജോലി ചെയ്തു. നാടകനടൻ, സംവിധായകൻ, മേക്കപ്മേൻ സർവോപരി സർവരും സ്നേഹിക്കുന്ന അദ്ധ്യാപകൻ. പിന്നീട് 'ചേടിച്ചേരി ദേശമിത്രം യു പി സ്കൂളി'ൽ ചേരുകയും അവിടുത്തെ പ്രധാനാദ്ധ്യാപകനായി വിരമിക്കുകയും  ചെയ്തു. ചൂളിയാട്ടെ പുഷ്പയാണ് ഭാര്യ.




അയ്യപ്പൻ മസ്റ്റർ

ഉണ്ണികൃഷ്ണൻ മാസ്റ്റർ

രുഗ്മിണി ടീച്ചർ ( കുറ്റ്യാട്ടൂർ)
കെ ചെറിയ കുഞ്ഞിരാമൻ മഷുടെ മകൾ. കുറച്ചുകാലം മാത്രം നമ്മുടെ സ്കൂളിൽ ജോലി ചെയ്തു. പിന്നീട് പാവന്നൂർ എൽ പി സ്കൂളിൽ ദീർഘകാലം ജോലി ചെയ്തുവിരമിച്ചു.മമ്പറം ഹയർസെക്കന്ററി അദ്ധ്യാപകൻ രാജേഷ്, പുതിയതെരു രാമഗുരു സ്കൂളിലെ റീന എന്നിവർ മക്കളാണ്

                          കുറ്റ്യാട്ടൂരിൽ നിന്നും വയലുംകുന്നും പുഴയും നടന്നുതാണ്ടി സ്കൂളിലെത്തിയിരുന്ന കെ ചെറിയ കുഞ്ഞിരാമൻ മാസ്റ്റർ
രുഗ്മിണി, ഷാർജയിലെ ദിവാകരൻ, പെരുമാച്ചേരിയിലുള്ള പ്രസന്ന, തങ്കമണി, ദുബായിയിലുള്ള മോഹനൻ, സൗദിയിലുള്ള രേഖ എന്നിവരാണ് മക്കൾ. സി.പി നാരായണി സഹധർമ്മിണി.


പാവന്നൂരിൽ നിന്നുംകടവുകടന്നെത്തിയ 
 മധവൻ മാസ്റ്റർ



എൻ കെ കുമാരൻ മസ്റ്റർ
 സർവാദരണീയനായ അദ്ധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്കർത്താവ്, കെ ഇ ആർ നിലവിൽ വന്നശേഷമുള്ള പ്രഥമ മാനേജർ 1981 ജൂലൈ 2ന് ഇഹലോകവാസം വെടിഞ്ഞു.




എൻ കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (വല്യ കിട്ടൻ മാഷ്)






കെ കെ കല്യാണി ടീച്ചർ
 സർവാദരണീയനായ എൻ കെ കുമാരൻ മാസ്റ്ററുടെ പ്രിയപത്നി. കുറച്ചുകാലം മാത്രം നമ്മുടെ സ്കൂളിൽ ജോലി ചെയ്തു. പിന്നീട് കുന്നിരിക്ക യു പി സ്കൂളിൽ ദീർഘകാലം ജോലി ചെയ്തുവിരമിച്ചു.  ൽ ഇഹലോകവാസം വെടിഞ്ഞു.




ടി. ചെറിയ ടീച്ചർ
ചെറിയ രാമർഗുരുവിന്റെ മൂത്ത മകൻ 'കുഞ്ഞാറ്ഗുരുക്കൾ' എന്നറിയപ്പെട്ടിരുന്ന കുഞ്ഞിരാമറ് മാഷുടെ പത്നി. കുറച്ചുകാലം മാത്രം നമ്മുടെ സ്കൂളിൽ ജോലി ചെയ്തു. പിന്നീട് ആർ ജി എം യു പി സ്കൂളിൽ ദീർഘകാലം ജോലി ചെയ്തുവിരമിച്ചു. 2004ൽ ഇഹലോകവാസം വെടിഞ്ഞു.



 പാടിയിൽ ഗോവിന്ദൻ ഗുരുക്കൾ  (ആർ ജി എം സ്കൂളിന് സമീപത്തായിരുന്നു വീട്. വില്ലേജ് ഓഫീസിൽ നിന്നു വിരമിച്ച ബാലൻ മകനായിരുന്നു)


ഒ വി ചാത്തൂട്ടി മാഷ്
(കൂർത്തമണി ചാത്തൂട്ടി)കുറുമാത്തൂർ നമ്പൂതിരിക്ക് കൂർത്തമണി വാരം കൊടുക്കരുതെന്ന് 'ഒട്ടനാടിവയലിൽ' പ്രസംഗിച്ചതിന് കിട്ടിയ ഇരട്ടപ്പേര്. കർഷകസംഘത്തിന്റെ ആദ്യകാല നേതാവ്, ഐക്യനാണയസംഘം സംഘാടകൻ. ചൂളിയാട്,നെടിയേങ്ങ, ചെങ്ങളായി സ്കൂളുകളിൽ കുറച്ചുകാലം വീതം പഠിപ്പിച്ചു. 1962 വരെ ദീർഘകാലം ആർ ജി എം യു പി സ്കൂളിൽ. പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞികൃഷ്ണൻ ഉൾപ്പെടെ ഏഴുമക്കൾ. 1970ൽ ദിവംഗതനായി.









 


പള്ളിച്ചാൻ കുഞ്ഞിരാമൻ മാഷ് ( )

പിഷാരടി മാഷ് (വീട് നമ്പ്രത്ത്)

 കോരൻ മാഷ് ( മലപ്പട്ടം. ചന്ദ്രാട്ടന്റെ അച്ഛൻ)

കളത്തിൽ കണ്ണൻ മാഷ് (ചൂളിയാട് ചോനോക്കണ്ടി വീട്ടിൽ. പിന്നീട് കുടുംബസമേതം കയരളത്തു താമസമാക്കി.)

എ കുഞ്ഞിക്കണ്ണൻ (മലപ്പട്ടം. നാടിന്റെ നായകൻ)
 
പട്ടുവൻ നാരായണൻ മാഷ് (ചൂളിയാട് പട്ടുവൻ വീട്ടിൽ. സന്തതി പരമ്പരകളില്ല)

എം പി നാരായണൻ മാഷ് (ചൂളിയാട് ചെപ്പനക്കൊവുമ്മൽ)

വാരര് മാഷ് (മലപ്പട്ടം അമ്പലം ഭാഗത്താണ് വീട്. ശാന്തിയും, അദ്ധ്യാപനവും ഒരുമിച്ചു നടത്തി.)






 



കല്യാടൻ ഗോവിന്ദൻ നമ്പ്യാർ (ചൂളിയാട്. ടി ഒ കൃഷ്ണന്റെ അച്ഛൻ)



No comments:

Post a Comment